കൊല്ലം ആയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായത് ദമ്പതികളും മകളും. അമ്പത്തിരണ്ടുകാരനും ഭാര്യയും മകളുമാണ് അറസ്റ്റിലായതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തെങ്കാശിയില്‍ നിന്നും പിടികൂടിയ ഇവരെ കൊല്ലം ജില്ലിയില്‍ കൊണ്ടുവന്നതിന് പിന്നാലെ അടൂര്‍ കെഎപി ക്യാമ്പിലെത്തിച്ചു.
ALSO READ: വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്നുകാരന് ദാരുണാന്ത്യം
ചാത്തന്നൂര്‍ സ്വദേശിയായ പദ്മകുമാറിന്റെ കുടുംബമാണ് കസ്റ്റഡിയിലായിരിക്കുന്നത്. സംഭവത്തില്‍ നേരിട്ട് ബന്ധം പദ്മകുമാറിന് മാത്രമാണ്. ഇന്ന് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരും. കുട്ടിയുടെ പിതാവുമായുള്ള പണമിടപാടാണ് സംഭവത്തിന് പിന്നില്‍. കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസ് ചാത്തന്നൂര്‍ സ്വദേശികളിലെത്തിയത്. ഇതോടെ അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തുമ്പോള്‍ ഒരു ലോഡ്ജിലായിരുന്നു പ്രതികള്‍. ഇവര്‍ക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കസ്റ്റഡിയിലെടുത്തവരുടെ ചിത്രങ്ങള്‍ കുട്ടിയെ പൊലീസ് കാണിച്ചെങ്കിലും ഇവരെ അറിയില്ലെന്നാണ് കുട്ടി പ്രതികരിച്ചത്. കേസില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ALSO READ: വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്നുകാരന് ദാരുണാന്ത്യം
തെങ്കാശിയില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് 1.45നും രണ്ടു മണിക്കും ഇടയിലാണ് പ്രതികളെ കൊല്ലം പൊലീസിന്റെ ഷാഡോ സംഘം അറസ്റ്റ് ചെയ്തത്. ഭക്ഷണം കഴിക്കാനിറങ്ങിയതിനിടെയാണ് അറസ്റ്റ് നടന്നത്. ആരൊക്കെ പ്രതികളെ സഹായിച്ചു, ഇവരുടെ ലക്ഷ്യം എന്താണ് തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. ഇവര്‍ കുടുങ്ങിയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണെന്നാണ് വിവരം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടാണോ ഇതിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എഡിജിപി, ഡിഐജി, ഐജി എന്നിവര്‍ അടൂര്‍ ക്യാമ്പിലെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here