കൂലിക്ക് പകരം ടിവി, ഒടുവില്‍ സ്വര്‍ണമാല അടിച്ചുമാറ്റി; വീട്ടുജോലിക്കാരിയെ വഞ്ചിച്ച് ദമ്പതിമാര്‍

വീട്ടുജോലിക്കാരിക്ക് കൂലിക്കുപകരം ടിവി നല്‍കിയതിന് പിന്നാലെ സ്വര്‍ണമാല അടിച്ചുമാറ്റിയ ദമ്പതിമാര്‍ പിടിയില്‍. ഇവരുടെ കൂട്ടാളിയും പൊലീസ് പിടിയിലായി. എറണാകുളം മരട് ആനക്കാട്ടില്‍ വീട്ടില്‍ ആഷിക് ആന്റണി, ഭാര്യ നേഹാരവി എറണാകുളം പെരുമ്പടപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ അരൂര്‍ ഉള്ളാറക്കളം വീട്ടില്‍ അര്‍ജുന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടുപവന്റെ മാലയാണ് മോഷ്ടിച്ചത്. ഒക്ടോബര്‍ 16-നായിരുന്നു സംഭവം.

ALSO READ: ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച; യുവതിയടക്കം നാലു പേര്‍ പിടിയില്‍, പാസ് നല്‍കിയത് ബിജെപി എംപി

ആഷിക്കിന്റ വീട്ടില്‍ വീട്ടു ജോലി ചെയ്ത വകയില്‍ കൂലി കുടിശ്ശികയുമുണ്ടായി. കൈയില്‍ പണമില്ലാത്തതിനാല്‍ പ്രതിയുടെ വീട്ടിലിരിക്കുന്ന ടിവി നല്‍കി. കുടിശ്ശികയായ കൂലി കുറച്ചശേഷം ടിവിയുടെ വിലയായി 8,000 രൂപ ആഷിക് ആന്റണിക്ക് തിരികെ കൊടുത്താല്‍ മതിയെന്നും ഇരുകൂട്ടരും ചേര്‍ന്ന് തീരുമാനിച്ചു. തുടര്‍ന്ന് ടിവി ഫിറ്റ്‌ചെയ്യുന്നതിനായി ആഷിക്കും ഭാര്യയും സുഹൃത്തായ അര്‍ജുനും വീട്ടമ്മയുടെ കോട്ടയത്തെ വീട്ടിലെത്തി. ഇതിനിടയില്‍ വീട്ടമ്മയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. വീട്ടമ്മയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. ഒളിവില്‍ കഴിഞ്ഞ ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയില്‍ നിന്നാണ് പിടികൂടിയത്. അര്‍ജുനെ എറണാകുളത്തു നിന്നും പൊലീസ് പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News