വിദേശത്ത് കുടുങ്ങിയ ദമ്പതികളെ മന്ത്രി വിഎൻ വാസവന്‍റെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു

VN VASAVAN

മന്ത്രി വിഎൻ വാസവന്‍റെ ഇടപെടലിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ ദമ്പതികളെ നാട്ടിലെത്തിച്ചു. മക്കളെ രക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ വലയുന്ന ഘട്ടത്തിലാണ് മാതാവ് മന്ത്രി വാസവന്‍റെ സഹായം തേടിയത്. ഇതോടെ ഏറ്റൂമാനുർ പട്ടിത്താനം സ്വദേശി ലിസിക്ക് മക്കളെ നാട്ടിലെത്തിക്കാൻ വഴി തുറക്കുകയായിരുന്നു. വിദേശത്ത് മക്കൾ കുടിങ്ങിയതിന്‍റെ വിഷമത്തിലായിരുന്നു പട്ടിത്താനം വിഷ്ണു ഭവനിൽ ലിസി. മക്കളെ രക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ വലയുന്ന ഘട്ടത്തിലാണ് മന്ത്രി വിഎൻ വാസവനെ സമീപിച്ചത്. ലിസിയുടെ മകൻ വിഷ്ണുവും ഗർഭിണിയായ ഭാര്യ ടിന്‍റുവും ആയിരുന്ന വിദേശത്ത് കുടുങ്ങിയത്.

ALSO READ; ലിറ്റില്‍ ഫ്ലവര്‍ നേത്രചികിത്സ ഇന്‍സ്റ്റിറ്റ്യൂട്ട് വജ്ര ജൂബിലി: തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പ് മന്ത്രി രാജീവ് പ്രകാശിപ്പിച്ചു

ലിസിയുടെ ബുദ്ധിമുട്ട് മനസിലാക്കിയ മന്ത്രി ബഹറിനിലെ സാംസ്കാരിക സംഘടനയെ വിവരമറിയിച്ചു. ആശങ്കകൾക്കൊടുവിൽ സംഘടന മുഖാന്തരം ഏകദേശം രണ്ട് ലക്ഷത്തോളം രൂപ മുടക്കി അതിവേഗം ഇരുവരെയും നാട്ടിലെത്തിക്കുകയായിരുനു. യാത്രയുടെ ശാരീരിക അസ്വസ്ഥതകളാൽ ടിന്‍റുവിനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ നാട്ടിലെത്തിയതിന്‍റെ സന്തോഷവും നന്ദിയും ലിസി മന്ത്രി വിഎൻ വാസവനെ നേരിട്ടെത്തി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News