ഗർഭിണിയായ ഭാര്യയുടെ ഇഷ്ടഭക്ഷണം കഴിക്കാനായി ദുബായിൽ നിന്ന് ലാസ് വേഗാസിലേക്ക് പരന്ന കോടിപതികളായ ദമ്പതികളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ. ഇൻഫ്ലുവൻസർ കൂടിയായ ലിൻഡ ആൻഡ്രേഡ് എന്ന യുവതിയും റിക്കി എന്ന അവരുടെ ഭർത്താവും 13,000 കിലോമീറ്റർ സഞ്ചരിച്ച കാര്യമാണ് ലിൻഡ തന്നെ ടിക് ടോകിലൂടെ പങ്കുവച്ചത്.
Also Read: ‘തുമ്പോലാർച്ച’യുടെ അമ്പതാം വാർഷികം; നിത്യഹരിത നായകൻ വീണ്ടും ബിഗ് സ്‌ക്രീനിൽ
താൻ ഒമ്പത് മാസം ഗർഭിണിയാണെന്നും ജാപ്പനീസ് എ5 വാഗ്യുവും കാവിയറും കഴിക്കാൻ തനിക്ക് തോന്നുന്നുവെന്നും അവർ ഇടയ്ക്ക് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. അടുത്ത ദിവസം തന്നെ ഇരുവരും ലാസ് വേഗാസിലേക്ക് പോയതും അവർ തന്നെ പങ്കുവച്ചു. ഏറ്റവും മികച്ച ജാപ്പനീസ് വാഗ്യു, ലാസ് വെഗാസിൽ ലഭ്യമാണ്. ഏകദേശം 13,000 കിലോമീറ്ററാണ് ദൂബായിൽ നിന്ന് ലാസ് വെഗാസിലേക്കുള്ള ദൂരം. യുവതി കഴിച്ച വിഭവത്തിന്‍റെ വിലയാകട്ടെ 250 ഡോളർ (20,000 രൂപ).
സ്ഥിരമായി ആഡംബര ജീവിതത്തിന്റെ പോസ്റ്റുകളാണ് ലിൻഡ തന്റെ സാമൂഹ്യമാധ്യമ പേജുകളിലൂടെ പങ്കുവയ്ക്കുന്നത്. ഇതിനു ആരാധകരും ഏറെയാണ്.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here