‘മൂന്നര വയസുള്ള കുട്ടിയുടെ മരണം’, ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്നു: മഹാരാഷ്ട്രയിൽ 15 പേര്‍ അറസ്റ്റില്‍

ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം. ഗഡ്ചിരോളി ജില്ലയിലെ ജമ്നി ദേവാജി പ്രദേശത്തെ തെലാമി (52), ദേശു കടിയ അറ്റ്ലാമി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ALSO READ: വരും ദിവസങ്ങളിൽ ട്രെയിൻ യാത്രയ്ക്ക് പ്ലാനുണ്ടോ? എങ്കിൽ സമയങ്ങളിൽ ചെറിയ ചില മാറ്റങ്ങളുണ്ട്, വെറുതെ കാത്തിരുന്ന് മുഷിയേണ്ട

മൂന്നര വയസുള്ള ആരോഹി ബന്ദു തെലാമി എന്ന കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികൾ ഗ്രാമവാസികളുടെ സംശയത്തിന്റെ നിഴലിൽ ഉണ്ടായിരുന്നു. ഇതിനുപിന്നാലെ മേയ് ഒന്നിന് ഗ്രാമനിവാസികള്‍ ഒരു പഞ്ചായത്ത് വിളിച്ചുകൂട്ടി. ഇതിനെ തുടര്‍ന്ന് ഏതാനും ചിലര്‍ ഇരകളെ പിടികൂടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News