വൈറലാകാൻ ഓടുന്ന ബൈക്കിലിരുന്ന് ദമ്പതികളുടെ കെട്ടിപ്പിടുത്തം; ഒടുവിൽ പൊലീസിന്റെ വക പിഴയും

വൈറലാകാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്നത്തെ ആളുകൾ. പക്ഷെ അത് പലപ്പോഴും അപകടം വരുത്തിവെയ്ക്കുകയും ചെയ്യും. ഇപ്പോഴിതാ ഓടുന്ന ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച ദമ്പതികള്‍ക്കാണ് പണി കിട്ടിയിരിക്കുന്നത്. ഉത്തർപ്രദേശിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായതോടെ പൊലീസ് 8000 രൂപ പിഴയിടുകയും ചെയ്‌തു.

ALSO READ: പറയാതിരിക്കാൻ വയ്യ…ഇവൻ തകർത്തു ട്ടോ!

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരം ആളുകൾക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഹാപുർ പൊലീസ് ദമ്പതികൾക്ക് കനത്ത പിഴ ചുമത്തിയത്. മോട്ടോർ വാഹന നിയമ പ്രകാരം ഇവരിൽ നിന്ന് 8000 രൂപ പിഴ ചുമത്തുകയും നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഹാപുർ പൊലീസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ: ഹരിത പതാകയ്ക്ക് കീഴില്‍ നിന്നാല്‍ സ്വര്‍ഗത്തിന്റെ തണല്‍ കിട്ടും; മുസ്ലീംലീഗ് ആത്മീയ പാര്‍ട്ടി കൂടിയാണെന്ന് സാദിഖലി തങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News