സിപിഐഎം പ്രവർത്തകർക്കെതിരെയുളള കെകെ രമയുടെ പരാതിയിൽ പ്രവർത്തകരെ വെറുതെ വിട്ട് കോടതി

സിപിഐഎം പ്രവർത്തകർക്കെതിരെയുളള കെകെ രമയുടെ പരാതിയിൽ പ്രവർത്തകരെ വെറുതെ വിട്ട് കോടതി. 2016 ൽ സിപിഐഎം പ്രവർത്തകർ കെകെ രമയെ അക്രമിച്ചു പരിക്കേൽപിച്ചു എന്നായിരുന്നു പരാതി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തായിരുന്നു സംഭവം. വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ രമ പൊലീസിൽ പരാതി നൽകി സിപിഐഎം പ്രവർത്തകർക്കെതിരെ കള്ളക്കേസെടുപ്പിക്കുകയായിരുന്നു.

Also Read; ‘ജനങ്ങൾക്ക് ഹിതമല്ലാത്ത രീതിയിലാണ് ഉത്തരവ്’; വെടിക്കെട്ടിൽ കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ

കേസിൽ കോടതി നിരവധി തവണ സമൻസ് അയച്ചിട്ടും കെകെ രമ കോടതിയിൽ ഹാജരാവാൻ തയ്യാറായില്ല. തുടർന്നാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. സിപിഐഎം പ്രവർത്തകരായ ടിടി അജയ് ശശിധരൻ, കെവി റിജിത്ത്, കെപി വിതുകൃഷ്ണ എന്നിവരെയാണ് വടകര കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. വ്യാജ പരാതി സംബന്ധിച്ച് വാർത്ത കൊടുത്തതിനാൽ കൈരളി ന്യൂസിനെതിരെയും പരാതി നൽകിയിരുന്നു.

Also Read; രാത്രി റോഡരികിൽ പഴ്സ് കിടക്കുന്നത് കണ്ട് കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവർ; ഉടമയ്ക്ക് തിരിച്ചു കിട്ടിയത് പണവും വിലയേറിയ മൊബൈൽഫോണും-മാതൃക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News