സിസ്റ്റർ ജോസ് മരിയ കൊലക്കേസ്; തെളിവുകളുടെ അഭാവം, പ്രതിയെ വെറുതെ വിട്ട് കോടതി

സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രതി സതീശ് ബാബുവിനെയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

ALSO READ:അനിൽ ആൻ്റണിയും ശോഭ സുരേന്ദ്രനും ശുദ്ധഗതിക്കാരല്ല, ശോഭ 10 ലക്ഷം രൂപ കൈപറ്റി; ആരോപണവുമായി ടി ജി നന്ദകുമാർ

കോട്ടയം പിണ്ണക്കാനാട് മൈലാടി SH കോൺവെൻ്റിലെ സിസ്റ്റർ ജോസ് മരി യയെ (75) പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. 2015 ഏപ്രിൽ 17 നായിരുന്നു സംഭവം നടന്നത്.പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. പാലായിലെ സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവനന്തപുരം സെൻ്റർ ജയിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ് ബാബു.

ALSO READ: മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം: സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കാന്‍ സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News