ജസ്‌ന തിരോധാന കേസ്; തുടരന്വേഷണ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Jesna Missing Case

ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹർജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.തുടരന്വേഷണത്തിന് തയാറെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ജസ്‌നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാമെന്നും രേഖകളും തെളിവുകളും കോടതയില്‍ സീല്‍ഡ് കവറില്‍ നല്‍കണമെന്നുമായിരുന്നു സിബിഐയുടെ നിലപാട്.

ALSO READ: ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു;എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി

കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജസ്‌നയുടെ പിതാവ് ഇന്ന് വിവരങ്ങൾ കൈമാറിയേക്കും. സിബിഐ അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിൽ ആയിരുന്നു അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്തു ജസ്‌നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും,സിബിഐ വിട്ടു പോയ ജസ്‌നയുടെ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാമെന്നുമായിരുന്നു ജസ്‌നയുടെ പിതാവിന്റെ നിലപാട്.

ALSO READ: കുടുംബത്തിന് ഉപകാരിയാണ്, പക്ഷെ വകതിരിവ് വട്ട പൂജ്യം; മുന്നറിയിപ്പുമായി എം വി ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News