മദ്യപിക്കാൻ പണം നൽകാത്ത ഭാര്യയെ കുത്തി; വധശ്രമത്തിന് പ്രതിയെ ശിക്ഷിച്ച് കോടതി

arrest

ചേർത്തലയിൽ മദ്യപിക്കാൻ പണം നൽകാത്ത ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചേർത്തല അസിസ്റ്റന്റ്റ് സെഷൻസ് കോടതി വധശ്രമത്തിന് ശിക്ഷിച്ചു. പാണാവള്ളി സ്വദേശി ബിജുക്കുട്ടനെതിരെ പൂച്ചാക്കൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 3 വർഷത്തെ കഠിന തടവും 25,000രൂപ പിഴയും ആണ് ചേർത്തല അസിസ്റ്റന്റ്റ് സെഷൻസ് കോടതി വിധിച്ചത്. ഇൻഡ്യൻ ശിക്ഷാനിയമം 324, 307 വകുപ്പുകൾ പ്രകാരം പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

Also read:പോക്സോ കേസ്: മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ ജോഷിയ്ക്ക് തടവുശിക്ഷ

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. മദ്യപിച്ച് എത്തിയ പ്രതി മദ്യപിക്കാൻ പണം നൽകാതിരുന്ന ഭാര്യ സന്ധ്യയെ കട്ടിലിൽ കിടക്കുമ്പോൾ കത്തി കൊണ്ട് വയറ്റിൽ കുത്തി മുറിവേൽപ്പിച്ചു. ആഴത്തിൽ മുറിവേറ്റ് കുടൽമാല പുറത്തുവന്ന നിലയിൽ പുറത്തേക്ക് ഓടിയ ഭാര്യ സന്ധ്യയെ അയൽവാസികളും മക്കളും ചേർന്ന് പൂച്ചാക്കൽ മെഡിക്കൽ സെൻററിലും അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ട് പോയി അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിച്ചത്. അമിത മദ്യപാനിയായിരുന്ന പ്രതി ഭാര്യയുമായി നിരന്തരം പണം ആവശ്യപ്പെട്ട് കലഹപ്പെട്ടിരുന്നതാണ്.

Also read:യുനാനി ചികിത്സയ്ക്ക് മകളുമായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി: ഡോക്ടർ അറസ്റ്റിൽ

പൂച്ചാക്കൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അജി ജി നാഥ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജി രാധാകൃഷ്ണൻ ഹാജരായി. പ്രതിയുടെ പ്രായവും മോശം ആരോഗ്യാവസ്ഥയും പരിഗണിച്ച് കോടതി ശിക്ഷയിൽ ഇളവ് നൽകിക്കൊണ്ട് പ്രതിയെ 3 വർഷം കഠിന തടവും 25000 രൂപാ പിഴയുമാണ് വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News