യൂണിടാക് അഴിമതി ആരോപണത്തില്‍ ഇഡിക്ക് കോടതിയുടെ വിമര്‍ശനം

യൂണിടാക് അഴിമതി ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതിയുടെ വിമര്‍ശനം. കേസില്‍ പ്രധാന പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ടെന്നായിരുന്നു പി എം എല്‍ എ കോടതിയുടെ വിമര്‍ശനം. സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് ജാമ്യമെടുക്കാനായി സ്വപ്നയും സരിത്തും കോടതിയില്‍ ഹാജരായപ്പോഴായിരുന്നു വിമര്‍ശനം.

യൂണിടാക് കോഴക്കേസില്‍ എം ശിവശങ്കറിനെയും യൂണിടാക് എം ഡി സന്തോഷ് ഈപ്പനെയും മാത്രമാണ് ഇ ഡി അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന്, പ്രധാന പ്രതികളായ സ്വപ്ന, സരിത്ത് ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാതെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.തുടര്‍നടപടികളുടെ ഭാഗമായി സ്വപ്ന സരിത്ത് ഉള്‍പ്പടെയുള്ളവരോട് കലൂരിലെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.കോടതിയില്‍ ഹാജരായ ഇരുവരും ജാമ്യാപേക്ഷ നല്‍കി.

Also Read : ആദിപുരുഷ് അണിയറ പ്രവർത്തകരെ  ജീവനോടെ കത്തിക്കണമെന്ന് നടൻ മുകേഷ് ഖന്ന 

ശിവശങ്കറിനെ ആദ്യം അറസ്റ്റ് ചെയ്ത ഇ ഡി എന്തുകൊണ്ട് സ്വപ്നയെയും സരിത്തിനെയും അറസ്റ്റ് ചെയ്തില്ലെന്ന് വാദം കേള്‍ക്കവെ കോടതി ചോദിച്ചു.അവരുടെ മൊഴി രേഖപ്പെടുത്തിയതാണെന്നായിരുന്നു ഇ ഡിയുടെ മറുപടി.എങ്കില്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്തിനെന്ന് വീണ്ടും കോടതി ചോദിച്ചു.ജാമ്യം നല്‍കിയാല്‍ പ്രതികള്‍ സമാന കുറ്റകൃത്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇ ഡി അറിയിച്ചു.

അങ്ങനെയെങ്കില്‍ അത് മൊഴി രേഖപ്പെടുത്തിയപ്പോള്‍ മനസ്സിലായില്ലേയെന്നും കോടതി വിമര്‍ശിച്ചു.തുടര്‍ന്ന് ഉപാധികളോടെ കോടതി സ്വപ്നയ്ക്ക് ജാമ്യംനല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ അശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം. ഈ മെയില്‍ ഐഡിയും പുതിയ മേല്‍ വിലാസവും ഫോണ്‍ നമ്പറും നല്‍കണം തുടങ്ങിയവയാണ് ഉപാധികള്‍.

Also Read : മാസങ്ങളായി കത്തുകള്‍ കൈമാറാതെ വീട്ടില്‍ സൂക്ഷിച്ച് പോസ്റ്റുമാന്‍; സംഭവം പാലക്കാട്

കേസില്‍ ശിവശങ്കര്‍ മാത്രമാണ് ഇപ്പോഴും ജാമ്യം ലഭിക്കാതെ റിമാന്‍ഡില്‍ കഴിയുന്നത്.കേസിലെ നാലാം പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് എവിടെയാണെന്നതിനെക്കുറിച്ച് ഇ ഡിയ്ക്ക് ഇപ്പോഴും ഒരു വിവരമില്ല. സ്വപ്ന,സരിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാതിരുന്ന ഇ ഡി സന്തോഷ് ഈപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News