പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കോഴ ആരോപണ പരാതിയിൽ ഏപ്രിൽ 1 ന് റിപ്പോർട് സമർപ്പിക്കാൻ വിജിലൻസിന് കോടതി നിർദേശം. കേസ് ഏപ്രിൽ 1 വീണ്ടും തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കോഴ വാങ്ങിയത് അന്വേഷിക്കണം എന്നാണ് പരാതി.
സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 150 കോടി രൂപ കോഴ വാങ്ങി എന്ന ആരോപണത്തിൽ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് വിജിലൻസിൽ പരാതി ലഭിച്ചത്. പരാതിയിൽ ത്വരിതഗതിയിലുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ എ എച്ച് ഹാഫിസ് വിജിലൻസ് കോടതിയെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന റിപ്പോർട്ട് ഏപ്രിൽ ഒന്നിന് സമർപ്പിക്കാനാണ് വിജിലൻസ് കോടതി നിർദേശം.
പ്രതിപക്ഷ നേതാവിനെതിരെ ആയ ഗുരുതരമായ ആരോപണ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന വിജിലൻസ് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം.കേസ് ഏപ്രിൽ ഒന്നിന് വീണ്ടും കോടതി പരിഗണിക്കും. പ്രതിപക്ഷ നേതാവിനെതിരെ കോടതിയെ സമീപിക്കാൻ അനുമതി ആവശ്യപ്പെട്ട് പരാതിക്കാരൻ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. അനുമതി ആവശ്യമില്ലെന്നായിരുന്നു നിയമസഭാ സെക്രട്ടറിയുടെ മറുപടി. ഇതിനെ തുടർന്നാണ് വിജിലൻസിന് പുറമേ പരാതിക്കാരൻ വിജിലൻസ് കോടതിയെയും സമീപിച്ചത്.
Also read: പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച്; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പൊലീസ്
സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ബാംഗ്ലൂരിലെയും ഹൈദരാബാദിലെയും ഐടി കമ്പനികളിൽ നിന്ന് 3 ഘട്ടമായി 150 കോടി രൂപ വി ഡി സതീശൻ കൈപ്പറ്റി എന്നായിരുന്നു പി വി അൻവർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ആരോപണം. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടാൽ വി ഡി സതീശന് അത് വൻ തിരിച്ചടിയാകും. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്ന വി ഡി സതീശന് ഇക്കാര്യത്തിൽ പാർട്ടിയിലും പൊതു സമൂഹത്തിലും മറുപടി പറയേണ്ടിവരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here