വി ഡി സതീശനെതിരായ കോഴയാരോപണ പരാതിയിൽ വിജിലൻസ് അന്വേഷണ പരിധിക്ക് പുറത്തെന്ന് കോടതി. ഹർജിയിൽ ഉള്ളത് സംസഥാനത്തിന് പുറത്ത് നിന്നുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണമാണെന്നും, പരാതിക്കാരന് മറ്റ് സാമ്പത്തിക അന്വേഷണ ഏജൻസികളെ സമീപിക്കാമെന്നും കോടതി വിലയിരുത്തി. ആരോപണത്തിൽ എ എച്ച് ഹാഫിസ് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി.
ALSO READ: ‘ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണ്’: സുഭാഷിണി അലി
അതേസമയം, തട്ടിപ്പ് മുൻനിർത്തി ഇ ഡി ക്ക് പരാതി നൽകുമെന്ന് പരാതിക്കാരൻ എ എച്ച് ഹാഫിസ് പറഞ്ഞു. സിൽവർ ലൈൻ പദ്ധതി തകർക്കാൻ ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള കമ്പനികളിൽ നിന്ന് 150 കോടി രൂപ കോഴ വാങ്ങി എന്നായിരുന്നു ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here