സനാതന ധർമ വിവാദം: ഉദയനിധിക്കെതിരായ പരാതി തള്ളി മദ്രാസ് ഹൈക്കോടതി

സനാതന ധർമ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെതിരായ പരാതി തള്ളി മദ്രാസ് ഹൈക്കോടതി. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, മന്ത്രി എന്ന നിലയിൽ ഉദയനിധി വിവാദ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും സമൂഹത്തിൽ ഭിന്നതക്ക് കാരണമാകുന്ന പരാമര്‍ശം നടത്തരുതായിരുന്നുവെന്നും സംഭവത്തിൽ കോടതി നിരീക്ഷിച്ചു.

ALSO READ: “കോപ്പറേറ്റീവ് ഫെഡറലിസമാണ് കേരളം എന്നും മുന്നോട്ടുവെക്കുന്നത്; ഈ വിധി ശുഭകരമായ ഒരു കാര്യമാണ്”: മന്ത്രി കെ എന്‍ ബാലഗോപാല്‍

സനാതന ധർമത്തിനെതിരായ പരാമർശത്തിന് ശേഷം ഉദയനിധി മന്ത്രിപദവിയിൽ തുടരുന്നത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവർത്തകനായ ടി. മനോഹർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിത സുമന്ത് ആണ് വിധി പറഞ്ഞത്. സെപ്റ്റംബരിലെ വിവാദപരാമർശ സമയത്ത് വേദിയിൽ ഉണ്ടായിരുന്ന ദേവസ്വം മന്ത്രി ശേഖർ ബാബു, എ. രാജ എംപി എന്നിവരെ പുറത്താക്കണമെന്നും ഹർജിയിൽ ആവശ്യം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News