തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ വിധിപ്രസ്താവത്തിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തി കോടതി. മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ കിടക്കുമ്പോഴും ഒരു മെസേജിൽ പോലും ഗ്രീഷ്മയെ ഷാരോൺ കുറ്റപ്പെടുത്തിയില്ലെന്ന് ജഡ്ജ് ചൂണ്ടിക്കാട്ടി. മരിക്കാൻ കിടക്കുമ്പോഴും ഷാരോണിന് ഗ്രീഷ്മയെ സ്നേഹിച്ചുവെന്നും കോടതി വ്യക്തമാക്കി.
ഷാരോൺ വല്ലാത്ത പ്രണയത്തിൻ്റെ അടിമയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സെക്സ് ചെയ്യാമെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിനെ വീട്ടിൽ വിളിച്ചു വരുത്തി. ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് നടത്തിയത്. ഒരു മെസേജിൽ പോലും ഗ്രീഷ്മയെ ഷാരോൺ കുറ്റപ്പെടുത്തിയില്ല. ഷാരോണുമായി ബന്ധമുള്ളപ്പോൾ തന്നെ പ്രതിശ്രുത വരനുമായി ബന്ധപ്പെട്ടിരുന്നു.
Also Read | ഷാരോണ്‍ വധക്കേസ്; കൊലയാളി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍
11 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഷാരോൺ മരണത്തോട് മല്ലിട്ടുവെന്ന് കോടതി പറഞ്ഞു. ഗ്രീഷ്മ കൊലപാതകത്തിന് പദ്ധതിയിട്ട കാര്യം ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കഴിയില്ലെന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. ഷാരോണിന്റെ ഭാഗത്ത് നിന്ന് മാനസിക സംഘർഷം ഉണ്ടായിരുന്നു എന്നാണ് ഗ്രീഷ്മ പറഞ്ഞതെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.
2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here