കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബന്ധുക്കളായ സാക്ഷികൾ കൂറുമാറിയ കേസിലാണ് സുപ്രധാനമായ വിധി
കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെ വെടിവെച്ച് കൊന്ന കേസിലാണ്, പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം.
Also Read: കൊച്ചിയിൽ യുവാവ് അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി
76 സാക്ഷിമൊഴികൾ 278 പ്രമാണങ്ങൾ , 75 സാഹചര്യ തെളിവുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. ബാലിസ്റ്റിക് പരിശോധന റിപ്പോർട്ടും ഡിഎൻഎ റിപ്പോർട്ടും അടക്കം അന്വേഷണത്തിൽ നിർണായകമായി. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരും കൂറുമാറിയ കേസിലാണ് സുപ്രധാന വിധി.
Also Read: ആദിവാസി മധ്യവയസ്കനെ കാറിൽ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
കഴിഞ്ഞ ഏപ്രിലാണ് കേസിൻ്റെ വിചാരണ തുടങ്ങിയത് .വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പൊലിസാണ് കേസ് അന്വേഷിച്ച് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here