മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ മെട്രായില്‍ ഭീഷണി ചുവരെഴുത്ത് കണ്ടെത്തിയ സംഭവത്തില്‍ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശിലെ ബറേയ്‌ലി സ്വദേശിയായി 33കാരന്‍ അങ്കിത് ഗോയിന് ജാമ്യം നല്‍കി കോടതി. ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രിക്കെതിരെയുള്ള ഭീഷണി ചുവരെഴുത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മെട്രോ ഒരാള്‍ എന്തോ എഴുതി ചേര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
യുപിയിലെ സര്‍ക്കാര്‍ ബാങ്കിലെ മാനേജരാണ് അങ്കിത് ഗോയല്‍. ഇയാള്‍ ദില്ലിയിലെത്തി ചുവരെഴുത്ത് നടത്തിയ ശേഷം മടങ്ങി പോവുകയായിരുന്നു. എഎപിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ നിലവിലെ സംഭവവികാസങ്ങളിലുണ്ടായ അതൃപ്തിയാണ് ഇതിന് പിന്നിലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാള്‍ക്ക് ജാമ്യം നല്‍കിയത്.
ALSO READ: കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ രേഖപ്പെടുത്തിയത് മൂന്ന് മരണങ്ങള്‍
ഇതോടെ ദില്ലി മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവര്‍ക്കെല്ലാം ബിജെപി പിന്തുണയുണ്ടെന്ന വിമര്‍ശനവുമായി എഎപി രംഗത്തെത്തി. ബിജെപി എംപി തേജ്വസി സൂര്യ ആള്‍ക്കൂട്ടവുമായി എത്തി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത് എല്ലാവര്‍ക്കും വ്യക്തമായി ഓര്‍മയുണ്ടാകുമെന്നും എഎപി ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here