മേയർ ആര്യ രാജേന്ദ്രനെതിരായ കെഎസ്ആർടിസി ഡ്രൈവറുടെ അധിക്ഷേപം; യദുവിൻ്റെ ഹർജി തളളി

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ യദുവിന്റെ ഹർജി തള്ളി. പൊലീസ് അന്വേഷണത്തിൽ കോടതി മേൽനോട്ടം വേണമെന്ന ഹർജിയാണ് തള്ളിയത്. യദു കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ടത് മേയർക്കെതിരായ അന്വേഷണത്തിലാണ്. തിരുവനന്തപുരം ജെ എഫ് എം സി മൂന്നാണ് ഹർജി തള്ളിയത്.

Also read:എറണകുളത്ത് മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ്; പ്രതികൾ പിടിയിൽ

മേയർ ആദ്യം പരാതി നൽകിയത് കന്‍റോൺമെന്‍റ്‌ പൊലീസിൽ ആയിരുന്നെങ്കിലും നിലവിൽ കേസ് അന്വേഷിക്കുന്നത് മ്യൂസിയം പൊലീസ് ആണ്. ആര്യ രാജേന്ദ്രൻ യുദുവിനെതിരെ നൽകിയ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News