പാർലമെൻ്റിനെയും തെരഞ്ഞെടുപ്പിനെയും  അസാധുവാക്കി; കുവൈറ്റിൽ കോടതിയുടെ അപൂർവ്വ വിധി

കുവൈറ്റിലെ നിലവിലെ പാർലമെന്റിനെ അസാധുവാക്കിക്കൊണ്ടുള്ള ഭരണഘടനാ കോടതിയുടെ സുപ്രധാന വിധി. 2022ൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

പഴയ പാർലമെന്റിനെ പുനഃസ്ഥാപിച്ചുകൊണ്ട് . ജസ്റ്റിസ് മുഹമ്മദ്‌ അൽ നാജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിൻ്റേതാണ് വിധി.

2022 സെപ്റ്റംബറിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പും കോടതി അസാധുവാക്കി. ഇതോടെ തെരഞ്ഞെടുപ്പിൽ വിജയിച്ച  സ്ഥാനാർഥികളുടെ വിജയവും അസാധുവാകും.

2022 ജൂലായിലാണ് രണ്ടുവർഷം കാലാവധി പൂർത്തിയാക്കിയ
പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ നടപടിക്കെതിരേ അഞ്ച് മണ്ഡലങ്ങളിൽനിന്നുള്ള എംപിമാർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് വിധി. ഇതോടെ 2020ൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പദവിയിൽ തിരികെയെത്തുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News