വൈഗ കൊലക്കേസസില്‍ പ്രതിയായ പിതാവ് സനു മോഹന് ജീവപര്യന്തം തടവുശിക്ഷ. 1.75 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും എറണാകുളം പ്രത്യേക കോടതി ഉത്തരവിട്ടു. പ്രതി വിവിധ വകുപ്പുകളിലായി 28 വര്‍ഷവും തടവ് അനുഭവിക്കണം.
പ്രതിക്കെതിരെ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
എറണാകുളം പോക്സ് കോടതി ജഡ്ജ് കെ.സോമനാണ് വിധി പുറപ്പെടുവിച്ചത്. സനു മോഹൻ കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ജീവപര്യന്തവും, തട്ടിക്കൊണ്ടുപോകൽ, മദ്യം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റു വകുപ്പുകളിൽ 28 വര്‍ഷം തടവുമാണ് വിധിച്ചത്.
28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
കേസില്‍ സനുമോഹന്‍ കുറ്റക്കാരനാണെന്ന് ബുധനാഴ്ച രാവിലെ കോടതി കണ്ടെത്തിയിരുന്നു. ഇതിനുശേഷം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധിച്ചത്.
Also Read : കോടതി വിധി എതിരായി; ഭാര്യയെ മകളുടെ മുന്നിലിട്ട് വെടിവച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു, സംഭവം അമേരിക്കയിൽ
പ്രതിക്കെതിരായ അഞ്ച് കുറ്റങ്ങളും തെളിഞ്ഞതായും കുഞ്ഞിന് സ്നേഹവും പരിചരണവും നൽകേണ്ട അച്ഛൻ തന്നെ ജീവനെടുത്തെന്നും കോടതി വിധിയിൽ വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
2021 മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാനെന്ന് പറഞ്ഞ് മകള്‍ വൈഗയെ പിതാവ് സനുമോഹന്‍ കൊച്ചി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു.
വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഏപ്രില്‍ 18നാണ് കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് പിടികൂടിയത്. ജൂലൈ 9നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2022 മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്. 78 സാക്ഷികളെയാണ് വിസ്തരിച്ചത്. 134 രേഖകളും 34 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. ഒന്നര വര്‍ഷത്തിലധികം നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ 20നാണ് പൂര്‍ത്തിയായത്.
ALSO READ: നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പ്രാഥമിക നിഗമനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here