ആറ് മാസത്തെ വാടക മുന്‍കൂര്‍ നല്‍കിയിട്ടും വീടൊഴിപ്പിച്ച് ഉടമ; വിദ്യാര്‍ത്ഥിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി, സംഭവം അമേരിക്കയില്‍

ആറ് മാസത്തെ വാടക മുന്‍കൂര്‍ നല്‍കിയിട്ടും വീടൊഴിപ്പിച്ചതിനെ തുടര്‍ന്ന് ഉടമയ്ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഒരു കോടതിയാണ് വാടകക്കാരന് അനുകൂലമായി ഉത്തരവിറക്കിയത്.

സ്റ്റുഡന്റ് ഹൗസിംഗ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനിയായ കാമ്പസ് അഡ്വാന്റേജിനെതിരെ 2022 -ല്‍ വാടകക്കാരനായ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ സെപ്റ്റംബര്‍ 19 -ന് കോടതി വാടകക്കാരന് 7,00,000 ഡോളര്‍ (5.88 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

കൊളംബിയയിലെ ബെനഡിക്റ്റ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ മിസ്റ്റര്‍ പോസ്റ്റലിന് 2022 ജൂലൈ 11-ന് തന്റെ അപ്പാര്‍ട്ട്മെന്റായ ദി റോവനില്‍ നിന്ന് ഒഴിയണമെന്ന് ഇമെയില്‍ ലഭിച്ചത്. എന്നാല്‍ താന്‍ എഗ്രിമെന്റ് പുതുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവിടെത്തന്നെ തുടരുകയാണെന്നും ദ റോവന്‍ അപ്പാര്‍ട്ട്‌മെന്റിന് മറുപടി നല്‍കി.

Also Read : ഗാസയിലെ ഇസ്രയേല്‍ വംശഹത്യക്ക് ഒരാണ്ട്; നിരപരാധികളുടെ ചോരയും കണ്ണീരും വീണ ദിനങ്ങള്‍, എന്ന് അവസാനിക്കും ഈ കൂട്ടക്കുരുതി?

തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ 2022 ജൂലൈ 18 -ന് വാടക എഗ്രിമെന്റ് പുതുക്കുന്നതിനായി ആറുമാസത്തെ വാടകയായ 3.20 ലക്ഷം രൂപയും നല്‍കി. ചെക്കായി നല്‍കിയ ഈ തുക ഒരാഴ്ചയ്ക്കുള്ളില്‍ അപ്പാര്‍ട്ട്‌മെന്റ് ക്ലിയര്‍ ചെയ്‌തെടുത്തു.

പീപ്പിള്‍ മാഗസിന്‍ പറയുന്നതനുസരിച്ച് 2022 ഓഗസ്റ്റ് 5 -ന് പോസ്റ്റല്‍ കൊളംബിയയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ വസ്തുക്കള്‍ എല്ലാം നഷ്ടപ്പെട്ടതായി വിദ്യാര്‍ത്ഥി തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അപ്പാര്‍ട്ട്‌മെന്റ് ഒഴിപ്പിക്കുന്നതിന് ഭാഗമായി അവയെല്ലാം നീക്കം ചെയ്തു എന്നായിരുന്നു ദ റോവന്‍ നല്‍കിയ മറുപടി. നഷ്ടപരിഹാരം നല്‍കുമെന്ന് ദി റോവന്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല അതിനെതുടര്‍ന്നാണ് 2022 ഓഗസ്റ്റ് 23-ന് വിദ്യാര്‍ത്ഥിയുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News