മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കിയില്ല; ഹോട്ടലിന് 3,500 രൂപ പിഴ

മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് ഹോട്ടലിന് പിഴ. ബിഹാറിലാണ് സംഭവം നടന്നത്. ബസ്‌കറിലുള്ള ഒരു ഹോട്ടലിന് 3,500 രൂപയാണ് പിഴയിട്ടത്. കണ്‍സ്യൂമര്‍ കോടതിയുടേതാണ് നടപടി.

Also Read- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു

2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഭാഷകനായ മനീഷ് ഗുപ്തയാണ് പരാതിക്കാരന്‍. തന്റെ പിറന്നാള്‍ ദിനത്തില്‍ മസാലദോശ കഴിക്കാനായി ഹോട്ടലില്‍ എത്തിയതായിരുന്നു ഇദ്ദേഹം. 140 രൂപയുടെ സ്‌പെഷ്യല്‍ മസാലദോശയാണ് ഇദ്ദേഹം ഓര്‍ഡര്‍ ചെയ്തത്. പാഴ്‌സല്‍ വാങ്ങി വീട്ടില്‍ എത്തി നോക്കിയപ്പോള്‍ സാമ്പാര്‍ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് സംഭവം അന്വേഷിക്കാനായി മനീഷ് ഗുപ്ത ഹോട്ടലില്‍ നേരിട്ടെത്തി. മസാലദോശയ്‌ക്കൊപ്പം സാമ്പാര്‍ ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ‘140 രൂപയ്ക്ക് മൊത്തം ഹോട്ടല്‍ നല്‍കാം’ എന്നായിരുന്നു മറുപടി. ഇതില്‍ പ്രകോപിതനായ മനീഷ് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

Also Read- ‘ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടി’; മിസോറാം ബിജെപി ഉപാധ്യക്ഷന്‍ രാജിവെച്ചു

പരാതിക്കാരന് മാനസികവും ശാരീരികവും മാനസികവുമായും നഷ്ടം സംഭവിച്ചെന്നും ഹോട്ടല്‍ ജീവനക്കാര്‍ 3,500 രൂപ പിഴയായി ഒടുക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു. പിഴ നല്‍കാത്ത പക്ഷം ഹോട്ടല്‍ ഉടമയില്‍ നിന്ന് എട്ട് ശതമാനം പലിശ ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News