ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജിയിൽ കോടതി നാളെ വിധി പറയും

ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജിയിൽ കോടതി നാളെ വിധി പറയും. മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന സിസോദിയയുടെ ജാമ്യ ഹർജിയിൽ ദില്ലി റോസ് അവന്യൂ കോടതിയാണ് വിധി പറയുക. കേന്ദ്ര അന്വേഷണ ഏജൻസികളുടെയും സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകരുടെയും വാദം കേട്ട ശേഷം പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് വിധി പറയാൻ മാറ്റി വെച്ചത്.

Also read:തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് സിനിമ തിരക്കിലേക്ക് കടന്ന് നടൻ മുകേഷ്

മദ്യനയവുമായി ബന്ധപ്പെട്ട് സി ബി ഐയും ഇ ഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 26 മുതൽ സിസോദിയ കസ്റ്റഡിയിലാണ്. ചില മദ്യവിൽപ്പനക്കാർക്ക് നേട്ടമുണ്ടാക്കാൻ മദ്യനയത്തിൽ മാറ്റം വരുത്തിയെന്നും ഇതിന് പകരമായി പണം കൈപ്പറ്റിയെന്നുമാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News