നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതിക്കേസ്; ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ മാറ്റി

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ ഈ മാസം 19ലേക്ക് മാറ്റി. നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ നായിഡു നിലവില്‍ രാജമുദ്രി ജയിലിലാണ്. വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി തള്ളി.

also read- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ഷൊർണ്ണൂരിൽ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ്; വിവരം നൽകുന്നവർക്ക് പ്രതിഫലം

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ. ശ്രീനിവാസ റെഡ്ഡി അധ്യക്ഷനായ ബെഞ്ച് സി.ഐ.ഡി വിഭാഗത്തോട് നിര്‍ദേശിച്ചു.

also read- കെ എം ബഷീര്‍ കൊലക്കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം

നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രാപ്രദേശ് സി.ഐ.ഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച നന്ദ്യാല്‍ ജില്ലയിലെ ഗാനപുരത്തുനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ നായിഡുവിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News