മോഷണം ബലാത്സംഗ കേസില്‍ ശിക്ഷിക്കും മുന്‍പ് അടിച്ചുപൊളിക്കാന്‍; 87 പവന്‍ കവര്‍ന്ന പ്രതി പൊലീസിനോട്

ബലാത്സംഗ കേസില്‍ കോടതി ശിക്ഷിക്കും മുന്‍പ് സുഖ ജീവിതം നടത്താനാണ് മോഷണം നടത്തിയതെന്ന് 87 പവന്‍ കവര്‍ന്ന കേസില്‍ പിടിയിലായ ഷെഫീഖ് പൊലീസിനോട് വെളിപ്പെടുത്തി. വിചാരണയിലിരിക്കുന്ന ബലാത്സംഗ കേസില്‍ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് മോഷണം നടത്തി അടിച്ചുപൊളിക്കാന്‍ തീരുമാനിച്ചത്. പൊലീസ് പിടികൂടും മുന്‍പ് പതിനേഴ് പവന്‍ വിറ്റു. ഇതില്‍ നിന്ന് ലഭിച്ച തുകയില്‍ അരലക്ഷത്തോളം രൂപ അടിച്ചുപൊളിക്കാന്‍ ഉപയോഗിച്ചതായും ഷെഫീഖ് പൊലീസിനോട് വെളിപ്പെടുത്തി.

Also Read- ‘എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ വന്നത്?’; വെള്ളപ്പൊക്ക പ്രശ്‌നം വിലയിരുത്താന്‍ വന്ന എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ; വീഡിയോ

സ്വര്‍ണം വിറ്റ് കിട്ടിയ പണവുമായി ആദ്യം പോയത് കാട്ടാക്കടയിലെ ബ്യൂട്ടിപാര്‍ലറിലേക്കാണെന്ന് ഷെഫീഖ് പൊലീസിനോട് പറഞ്ഞു. ഇവിടെ ഹെയര്‍ കളറിംഗും ഫേഷ്യലും ചെയ്തു. ഇതിന് പുറമേ വന്‍ തുക വരുന്ന ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഷൂസും മൊബൈല്‍ ഫോണും വാങ്ങിയെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി.

Also Read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

ഇതിനെല്ലാം പുറമേ മുന്തിയ ബാര്‍ ഹോട്ടലില്‍ കയറി രണ്ട് ദിവസം മദ്യപിച്ചുവെന്നും ഷെഫീഖ് പൊലീസിനോട് സമ്മതിച്ചു. ഇഷ്ട ഭക്ഷണം കഴിക്കാനും തുക വിനിയോഗിച്ചു. ഇതിന് ശേഷം ഗോവയിലേക്ക് യാത്ര പോകാനായിരുന്നു ലക്ഷ്യമിട്ടതെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി. കേസിലെ രണ്ടാം പ്രതിയും ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയുമായ ബീമാകണ്ണ് ആണ് 17 പവന്‍ വില്‍ക്കാന്‍ സഹായിച്ചത്. കിട്ടിയ 5 ലക്ഷത്തില്‍ 2 ലക്ഷം രൂപ ബീമാകണ്ണിനെ ഏല്‍പ്പിച്ചു. 3 ലക്ഷം രൂപയാണ് താനെടുത്തതെന്നും ഷെഫീഖ് കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇരുവരേയും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News