മോദിയെ അപമാനിച്ചെന്ന് കോടതി, പക്ഷേ മോദിക്ക് പരാതിയില്ല കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയത് ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി. തെറ്റായ നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ പോലും കോടതി പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഒരു സമുദായത്തിനെ തിരെയായിരുന്നില്ല. തെറ്റായതൊന്നും രാഹുല്‍ പറഞ്ഞിട്ടില്ല. സെഷന്‍ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകും. കോടതി വിധിയില്‍ പറഞ്ഞ കാരണം തീര്‍ത്തും തെറ്റാണ് എന്നും മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

അപകീര്‍ത്തിക്കേസില്‍ രണ്ട് വര്‍ഷം ശിക്ഷ നല്‍കുന്നത് തെറ്റാണ്. അത്തരം കേസുകളില്‍ 3 മുതല്‍ 5 മാസം വരെ തടവ് വ്യവസ്ഥയുണ്ട്. രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ല. ഈ കേസിനെ അഴിമതിക്കേസിനോട് ഉപമിച്ചത് തെറ്റാണ്. കോടതി വിധിക്ക് ആധാരമായി പറഞ്ഞ കാര്യങ്ങള്‍ നിലനില്‍കുന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. പരാതി നല്‍കിയത് നരേന്ദ്ര മോദി അല്ല. നരേന്ദ്രമോദിയെ അപമാനിച്ചെന്ന് കോടതി പറയുന്നുവെങ്കിലും മോദിക്ക് പരാതിയില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടി.

സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ ലോക്‌സഭാ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും.

സൂറത്ത് സെഷന്‍സ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍പി മൊഗേരയാണ് രാഹുലിനെതിരായ വിധി പ്രസ്താവം നടത്തിയത്. ഇനി വിധിക്കെതിരെഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനി രാഹുലിന് മുന്നിലുള്ള മാര്‍ഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News