ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്‌ക്കെതിരെ വിമര്‍ശനവുമായി കോടതി. ഷാരോണ്‍ ഇഞ്ചിഞ്ചായി മരിച്ചത് 11 ദിവസം ഉമിനീരോ ഒരുതുള്ളി വെള്ളമോ പോലും ഇറക്കാന്‍ കഴിയാതെയാണെന്നും ഗ്രീഷ്മയുടേത് വിശ്വാസവഞ്ചനയാണെന്നും കോടതി കണ്ടെത്തി.
ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഷാരോണ്‍ ജീവിച്ചിരുന്നെങ്കിലും 24 വയസാകുമായിരുന്നുവെന്ന് കോടതി പറഞ്ഞു. പ്രതിയ്ക്ക് 24 വയസ് എന്ന വാദം അംഗീകരിക്കാനാകില്ലെന്നാണ് ജഡ്ജി വ്യക്തമാക്കിയത്. വിധി പ്രസ്താവത്തിന് മുന്നോടിയായാണ് കോടതി ഇക്കാര്യം പറഞ്ഞത്.
Also Read : ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ചു തകര്‍ത്തു
പ്രതികളോട് 259 ചോദ്യങ്ങള്‍ ചോദിച്ചതായി കോടതി ചൂണ്ടിക്കാട്ടി. 57 സാക്ഷികളെ വിസ്തരിച്ചു. അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു. അതിസമര്‍ഥമായി അന്വേഷണം നടത്തി. മാറിയ കാലത്തിന് അനുസരിച്ച് പൊലീസ് അന്വേഷണ രീതി മാറ്റി. ഒരു ഉദ്യോഗസ്ഥന്റെയും പേരു പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നതായും കോടതി വ്യക്തമാക്കി.
556 പേജുള്ള വിധി പകര്‍പ്പാണ് ഷാരോണ്‍ വധക്കേസില്‍ തയ്യാറാക്കിയത്. സാഹചര്യ തെളിവ് നല്ല രീതിയില്‍ ഉപയോഗിച്ചു. കുറ്റകൃത്യം ചെയ്ത അന്നു മുതല്‍ പൊലീസ് പിടിക്കുന്നത് വരെ തെളിവുകള്‍ താന്‍ തന്നെ ചുവന്നു നടക്കുകയായിരുന്നു വെന്ന് പ്രതി അറിഞ്ഞില്ല. പാരസെറ്റാമോൾ കലര്‍ത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.
2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here