തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് പ്രായത്തിന്‍റെ ഇളവ് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഷാരോൺ ജീവിച്ചിരുന്നെങ്കിലും 24 വയസാകുമായിരുന്നുവെന്ന് കോടതി പറഞ്ഞു. പ്രതിയ്ക്ക് 24 വയസ് എന്ന വാദം അംഗീകരിക്കാനാകില്ലെന്നാണ് ജഡ്ജി വ്യക്തമാക്കിയത്. വിധി പ്രസ്താവത്തിന് മുന്നോടിയായാണ് കോടതി ഇക്കാര്യം പറഞ്ഞത്.
പ്രതികളോട് 259 ചോദ്യങ്ങൾ ചോദിച്ചതായി കോടതി ചൂണ്ടിക്കാട്ടി. 57 സാക്ഷികളെ വിസ്തരിച്ചു. അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു. അതിസമർഥമായി അന്വേഷണം നടത്തി. മാറിയ കാലത്തിന് അനുസരിച്ച് പൊലീസ് അന്വേഷണ രീതി മാറ്റി. ഒരു ഉദ്യോഗസ്ഥന്റെയും പേരു പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നതായും കോടതി വ്യക്തമാക്കി.
556 പേജുള്ള വിധി പകർപ്പാണ് ഷാരോൺ വധക്കേസിൽ തയ്യാറാക്കിയത്. സാഹചര്യ തെളിവ് നല്ല രീതിയിൽ ഉപയോഗിച്ചു. കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുവന്നു നടക്കുകയായിരുന്നു വെന്ന് പ്രതി അറിഞ്ഞില്ല. പാരസെറ്റാമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.
2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here