മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസിൽ പി വി അൻവർ എം എൽ എയ്ക്ക് കോടതി നോട്ടീസയച്ചു.ഡിസംബർ മൂന്നിന് കണ്ണൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്
അപകീർത്തികരവും വ്യാജവുമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെയാണ് പി ശശി പി വി അൻവറിനെതിരെ കേസ് ഫയൽ ചെയ്തത്.പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ പി പി ദിവ്യയുടെ ഭർത്താവിൻ്റെ ബിനാമിയാണ് പി ശശി എന്ന് പിവി അൻവർ ആരോപിച്ചിരുന്നു.
ALSO READ; റീഡിങ്ങിനൊപ്പം ബില്ലടയ്ക്കലും; കെഎസ്ഇബിയുടെ സ്പോട്ട് ബിൽ പേയ്മെൻറ് പരീക്ഷണം വൻ വിജയം
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പി ശശി നൽകിയ നോട്ടീസിന് അൻവർ മറുപടി നൽകാത്തതിനെ തുടർന്നാണ് കോടതിയിൽ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത.പി ശശി നൽകിയ സമാനമായ മറ്റൊരു പരാതിയിൽ ഡിസംബർ 20ന് പി വി അൻവർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും നോട്ടീസ് അയച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here