വയനാട് ഡിസിസി ട്രഷററര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തിലെ ആത്മഹത്യാ പ്രേരണക്കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെയും അറസ്റ്റ് 15വരെ കോടതി തടഞ്ഞു. ഒളിവില്‍പോയ പ്രതികള്‍ കല്‍പ്പറ്റയിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് നിര്‍ദ്ദേശം.
അറസ്റ്റ് അഞ്ച് ദിവസത്തേക്ക് പാടില്ലെന്നാണ് കോടതി വാക്കാല്‍ നിര്‍ദേശിച്ചത്. 15ന് കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശിച്ചു.കേസില്‍ പ്രതികളായതോടെ ബാലകൃഷ്ണനും അപ്പച്ചനും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത് ജില്ല വിട്ടിരുന്നു. എന്നാല്‍ ഐ സി ബാലകൃഷ്ണന്‍ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള എംഎല്‍എയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.
ALSO READ: കാനനപാത : വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് യാത്രാനിയന്ത്രണങ്ങളില്‍ ഇളവ്
പതിനഞ്ചിന് കോടതി വിശദ വാദം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഐ സി ബാലകൃഷ്ണന്‍ വീഡിയോ സന്ദേശം മാധ്യമങ്ങള്‍ക്ക് അയച്ചുനല്‍കി. ഒളിവിലല്ലെന്നും സുഹൃത്തിന്റെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു പ്രതി കെ കെ ഗോപിനാഥന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ ആത്മഹത്യാ പ്രേരണാക്കേസില്‍ പ്രതികളായി വയനാട് വിട്ടതോടെ ജില്ലയിലെ പാര്‍ട്ടി സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. ഡി സി സി യോഗം വിളിച്ച് സാഹചര്യം ചര്‍ച്ചചെയ്യണമെന്ന് ഡിസിസി സെക്രട്ടറിമാര്‍ ആവശ്യമുന്നയിച്ചെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. അന്വേഷണമൊന്നുമില്ലാതെ നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം പിന്തുണ നല്‍കിയതില്‍ ഒരു വിഭാഗം പ്രതിഷേധത്തിലാണ്. കാര്യമായി പ്രതിരോധത്തിനും മുതിരേണ്ടെന്ന തീരുമാനത്തിലാണവര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here