സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ പാചകം ചെയ്ത യുവാവിന് വധശിക്ഷയ്ക്ക് വിധിച്ച് ബോംബെ ഹൈക്കോടതി. കോലാപൂര്‍ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. കോലാപൂര്‍ സ്വദേശിയായ സുനില്‍ രാമ കുച്കോരവിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ALSO READ: നടന്മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെയുള്ള പോക്‌സോ കേസ്; അന്വേഷണം പുരോഗമിക്കുന്നു
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. നരഭോജനമാണ് നടന്നിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം തടവ് ലഭിച്ചാല്‍ പ്രതി വീണ്ടും സമാന കുറ്റകൃത്യം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ALSO READ: ‘ഭാവിയിൽ എനിക്ക് ഷാരുഖ് ഖാനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് ‘; അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ
2017 ആഗസ്ത് 28നായിരുന്നു കേസിനാസ്പദമായ സംഭവം. 63കാരിയായ യല്ലമ്മ രാമ കുച്കോരവിയാണ് കൊല്ലപ്പെട്ടത്. മദ്യപാനിയായ മകൻ സുനില്‍ പെൻഷന്‍ തുകയ്ക്ക് വേണ്ടി നിരന്തരം യല്ലമ്മയുമായി വഴക്കുണ്ടാക്കുമായിരുന്നു. വഴക്കിനെത്തുടര്‍ന്ന് യല്ലമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഹൃദയവും വാരിയെല്ലുകളും അടക്കമുള്ള അവയവങ്ങള്‍ പാചകം ചെയ്യുകയും ചെയ്തു. 2021ലാണ് കേസില്‍ കോലാപൂര്‍ കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here