‘ഇരുമ്പ‍ഴിക്കുള്ളില്‍ അടച്ചാലും അടിയറവ് വെക്കില്ല ഈ വിപ്ലവ വീര്യം’; എം സ്വരാജിനും എ.എ റഹീമിനും എസ്‌.എഫ്‌.ഐയുടെ അഭിവാദ്യം

സി.പി.ഐ.എം സംസ്ഥാന നേതാക്കളായ എം സ്വരാജിനും എ.എ റഹീം എം.പിക്കുമെതിരായ കോടതിവിധിയില്‍ അഭിവാദ്യമര്‍പ്പിച്ച് എസ്‌.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി. വിദ്യാഭ്യാസ സംരക്ഷണത്തിനായി കേരളത്തിന്‍റെ തെരുവുകളില്‍ എസ്‌.എഫ്‌.ഐ നടത്തിയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം നല്‍കിയ സഖാക്കളാണ് ഇരുവരുമെന്ന് സംഘടന, സോഷ്യല്‍ മീഡിയ കാര്‍ഡില്‍ കുറിച്ചു. ഇരുമ്പ‍ഴിക്കുള്ളില്‍ അടച്ചാലും അടിയറവ് വെക്കില്ല ഈ വിപ്ലവ വീര്യമെന്നും എസ്‌.എഫ്‌.ഐ ചൂണ്ടിക്കാട്ടി.

ALSO READ | നവകേരള സദസിനെ ഊഷ്‌മളമായി വരവേറ്റ് മലമ്പുഴ മണ്ഡലം; ഫോട്ടോ ഗ്യാലറി

യു.ഡി.എഫ് സര്‍ക്കാരിന്‍റെ തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ 2014ല്‍ എസ്‌.എഫ്‌.ഐ നടത്തിയ നിയമസഭ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളിലാണ് സ്വരാജിനും റഹീമിനുമെതിരായ കോടതി വിധി. ഒരു വര്‍ഷം തടവും പി‍ഴയുമാണ് ശിക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ്  വിധി. ഇരുവര്‍ക്കും നിലവില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News