തിരുവനന്തപുരം അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 8 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് പുറമേ അമ്പതിനായിരം രൂപ പിഴയുമൊടുക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. ആദ്യ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, മറ്റ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്.
ഒന്നാംപ്രതി ആമച്ചൽ തലക്കോണം തെക്കേകുഞ്ചുവീട്ടിൽ ശംഭുകുമാർ, രണ്ടാംപ്രതി കുരുതംകോട് എസ് എം സദനത്തിൽ ശ്രീജിത്, മൂന്നാംപ്രതി കുരുതംകോട് മേലേ കുളത്തിൻകര വീട്ടിൽ ഹരികുമാർ, നാലാംപ്രതി കുരുതംകോട് താരാഭവനിൽ ചന്ദ്രമോഹൻ, അഞ്ചാംപ്രതി തലക്കോണം തെക്കേകുഞ്ചുവീട്ടിൽ സന്തോഷ് എന്നിവർക്കാണ് ഇരട്ട ജിവപര്യന്തം ശിക്ഷവിധിച്ചത്. ഏഴാംപ്രതി അമ്പലത്തിൻകാല രോഹിണിനിവാസിൽ അഭിഷേക്, പത്താംപ്രതി അമ്പലത്തിൻകാല പ്രശാന്ത് ഭവനിൽ പ്രശാന്ത്, പന്ത്രണ്ടാംപ്രതി കിഴമച്ചൽ ചന്ദ്രവിലാസം വീട്ടിൽ സജീവ് എന്നിവർക്ക് ജീവപര്യന്തം തടവ്.
2013ലാണ് സിപിഐഎം പ്രവര്‍ത്തകനായ അശോകനെ കാട്ടാക്കട ആലക്കോട് ജങ്ഷനില്‍ വെച്ച് അക്രമി സംഘം വടിവാളും വെട്ടുകത്തിയും അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തിയത്.
സംഭവത്തില്‍ 8 പേര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തലയ്ക്കോണം സ്വദേശി ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.
ശംഭു അമിത പലിശയക്ക് പണം വായ്പയായി നല്‍കിയിരുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 19 പ്രതികളില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ മാപ്പുസാക്ഷികള്‍ ആവുകയും ചെയ്തിരുന്നു. അമ്പലത്തില്‍കാല ജംഗ്ഷനില്‍ വെച്ചാണ് കൊലപാതകം ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here