കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്

Kollam Collectorate Blast

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസിലെ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്. കൊല്ലം ജില്ലാ ആന്‍ഡ് പ്രിന്‍സിപ്പല്‍ കോടതി ജഡ്ജി ഗോപകുമാര്‍ ജി ആണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍, എന്നിവര്‍ കുറ്റകാരാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഐ.പി.സി. 307, 324, 427, 120 ബി സ്ഫോടകവസ്തു നിയമം, പൊതുമുതല്‍ നശീകരണം തടയല്‍ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 16 ബി, 18, 20 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.

2016 ജൂണ്‍ 15-നാണ് കൊല്ലം കോടതിവളപ്പില്‍ ബോംബ് സ്ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പ്രതികളില്‍ ഷംസുദ്ദീന്‍ എന്നയാളെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചോറ്റുപാത്രത്തിൽ സ്ഫോടനവസ്തുക്കൾ നിറച്ച് ജീപ്പിൽ വയ്ക്കുകയായിരുന്നു.

Also Read : വോട്ടിന് കിറ്റ്; വയനാട്ടിൽ കോൺഗ്രസ് വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച കിറ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിടികൂടി

പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

കേസിൻ്റെ വിചാരണക്കിടെ അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്.  നിരോധിത സംഘടനയായ ബേസ്മൂവ്‌മെൻ്റിൻ്റെ പ്രവർത്തകരാണ് തമിഴ്‌നാട് മധുര സ്വദേശികളായ പ്രതികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News