‘വീട്ടിൽ അതിക്രമിച്ചു കയറി പത്തു വയസുകാരിയെ പീഡിപ്പിച്ചു’, പ്രതിക്ക് 50 വർഷം കഠിന തടവും പിഴയും

വീട്ടിൽ അതിക്രമിച്ചു കയറി പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ 25 കാരന് 50 വർഷം കഠിനതടവ്. കുണ്ടറ അഞ്ചുവിള ക്യാഷ്യു ഫാക്ടറിക്ക് സമീപം രാജീവ്‌ ഭവനം വീട്ടിൽ രാജീവിനെയാണ് കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സമീർ. എ ശിക്ഷിച്ചത്. ഇയാളിൽ നിന്ന് 2.75 ലക്ഷം രൂപ ഈടാക്കാനും പിഴ ഒടുക്കാത്ത പക്ഷം പതിനേഴു മാസക്കാലം അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.

ALSO READ: ‘അതെന്താടാ ഇപ്പൊ അങ്ങനെ ഒരു ടോക്ക്‌’, സർവേയിൽ എൽഡിഎഫ് പരാജയപ്പെടും എന്ന് പറഞ്ഞ മനോരമ ഇപ്പോൾ പ്ലേറ്റ് മാറ്റി, യു ഡി എഫ് തരംഗം ഇല്ലെന്ന് വാർത്ത, അതും ഇംഗ്ലീഷിൽ

2019 ലാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. കുണ്ടറ പൊലീസ് സബ് ഇൻസ്‌പെക്ടർ ഫാത്തിമ ത്രേസ്യ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിൽ എസ് ജയകൃഷ്ണൻ ആണ് കുറ്റ പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസീക്യൂട്ടർ സരിത, ആർ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News