അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവ്

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവും, അന്‍പതിനായിരം രൂപ പിഴയും.

നെല്ലിക്കാ പറമ്പ് , കരിമ്പന കണ്ടി കോളനി, വലിയ പറമ്പ് വീട്ടില്‍ അബ്ദു റഹിമാന്‍ (61)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി കെ, പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.

Also Read : http://പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികള്‍ക്ക് 40 വര്‍ഷം കഠിനതടവും പിഴയും

2023ല്‍ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടില്‍ ചീര്‍പ്പു വാങ്ങാന്‍ പോയ കുട്ടിയെ പ്രതി വീടിനകത്തേക്കു കൂട്ടികൊണ്ട്‌പോയി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു. പിന്നീട് കുട്ടി വിവരം അമ്മയോട് പറയുക ആയിരുന്നു തുടര്‍ന്നു മുക്കം സ്റ്റേഷനില്‍ പരാതി നല്‍കുക ആയിരുന്നു.

മുക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സ് ഇന്‍സ്പെക്ടര്‍മാരായ പ്രജീഷ് കെ, സുമിത്ത്കുമാര്‍ കെ എന്നിവരാണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.

Also Read : http://കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചതിൽ വൻ ക്രമക്കേട്; ഏഴാം വാർഡിലെ 38 പേരും അനർഹരെന്ന്‌ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News