ബ്രിജ് ഭൂഷണിനെതിരായ കേസ് ഇന്ന് കോടതിയില്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികള്‍ക്കെതിരെയുളള കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുക.

Also read- വളര്‍ത്തു പൂച്ചകളുടെ മരണകാരണമറിയണം; ജഡത്തിന് കാവലിരുന്ന് വൃദ്ധ ദമ്പതികള്‍

പൊലീസ് കുറ്റപത്രത്തിന്മേലുള്ള തുടര്‍ നടപടികള്‍ കോടതി ഇന്ന് തീരുമാനിക്കും. ജൂണ്‍ 26ന് കേസ് പരിഗണിച്ചെങ്കിലും ആയിരത്തഞ്ഞൂറോളം പേജുള്ള കുറ്റപത്രം പരിശോധിക്കാന്‍ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

Also read- ‘എന്റെ അനുമതിയില്ലാതെ എന്റെ മന്ത്രിയെ മാറ്റാനാകില്ല’; ഗവര്‍ണറോട് സ്റ്റാലിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News