വി ഡി സതീശനെതിരായ കോഴ ആരോപണം; കേസ് നാളെ രാവിലെ 11 ന് കോടതി പരിഗണിക്കും

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കോഴ ആരോപണ പരാതി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസ് നാളെ രാവിലെ 11 മണിക്ക് കോടതി പരിഗണിക്കും. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കോഴ വാങ്ങിയത് അന്വേഷിക്കണം എന്നാണ് പരാതി. പി വി അൻവർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച വി ഡി സതീശനെതിരായ കോഴയാരോപണം വിജിലൻസ് അന്വേഷിക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. വിവരാവകാശ നിയമപ്രകാരം ലഭിച്ച നിയമസഭയിലെ ആരോപണത്തിന്റെ പാരകർപ്പും പരാതിക്കാരനായ എ എച്ച് ഹാഫിസ് കോടതിയിൽ സമർപ്പിച്ചു. പരാതി ഫയലിൽ സ്വീകരിച്ചാണ് വിജിലൻസ് കോടതി കേസ് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തത്.

Also Read: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പി എ ആയി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

സിൽവർ ലൈൻ പദ്ധതി തടസ്സപ്പെടുത്താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 150 കോടി രൂപ കോഴ വാങ്ങി എന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം. ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളിൽ മൂന്ന് തവണയായി 150 കോടി രൂപ കോയമ്പത്തൂർ വഴി ചാവക്കാട്ട് എത്തിച്ചു എന്നും, ഈ തുക വി ഡി സതീശന് ലഭിച്ചു എന്നുമായിരുന്നു പി വി അൻവർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ആരോപണം. ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാകും വിജിലൻസ് കോടതി
നിർദ്ദേശം നൽകുക.

Also Read: ‘രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് ലഭിച്ച ആദ്യ ഏഷ്യൻ വനിത’ പരിഹാസാവുമായി സോഷ്യൽ മീഡിയ

150 കോടി രൂപയുടെ ഗുരുതരമായ കോഴ ആരോപണം ഉയർന്നിട്ടും വി ഡി സതീശൻ വ്യക്തമായ വിശദീകരണമോ മറുപടിയോ ഇതുവരെയും നൽകിയിട്ടില്ല. കോഴ ആരോപണത്തിലെ കോടതി ഇടപെടൽ പ്രതിപക്ഷ നേതാവിന് നിർണായകമാകും. ഇക്കാര്യത്തിൽ വി ഡി സതീശന് മറുപടി പറയേണ്ടിയും വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News