നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

M Mukesh

നടിയുടെ ലൈംഗിക പീഡനക്കേസില്‍ നടന്‍ മുകേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച കോടതി ഈ മാസം 3 വരെ മുകേഷിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. താന്‍ നിരപരാധിയാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തതായും മുകേഷ് ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരി ബ്ലാക്ക്മെയില്‍ ചെയ്തതിന്‍റെ തെളിവുള്‍പ്പടെ മുകേഷ് തന്‍റെ അഭിഭാഷകന് കൈമാറിയിരുന്നു.

Also Read; 8 മാസം മുന്‍പ് അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ തകര്‍ന്നു, മഹാരാഷ്ട്രയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍; മോദിയുടെ അഹങ്കാരത്തിനേറ്റ അടിയെന്ന് ഉദ്ദവ് താക്കറെ

ഈ തെളിവുകളെല്ലം നാളെ കോടതിയില്‍ സമര്‍പ്പിക്കും. പീഡനക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ്സ് നേതാവ് വിഎസ് ചന്ദ്രശേഖരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും സെഷന്‍സ് കോടതി നാളെ പരിഗണിക്കും. ചന്ദ്രശേഖരന്‍റെയും അറസ്റ്റ്, കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. അതേസമയം, മുകേഷിന്‍റെയും ചന്ദ്രശേഖരന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നാളെ കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചേക്കും.

Also Read; നാട്ടിലേക്ക് പോകും വഴിയെടുത്ത ടിക്കറ്റിൽ ഭാഗ്യദേവത കനിഞ്ഞു; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലനയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കിയത് മലയാളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News