ജസ്‌ന തിരോധാന കേസില്‍ കോടതി നാളെ വിധി പറയും

ജസ്‌ന തിരോധാന കേസില്‍ കോടതി നാളെ വിധി പറയും. ജെസ്‌നയുടെ അച്ഛന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയായിരുന്നു സിബിഐ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ജസ്‌നയുടെ അച്ഛന്‍ ഉന്നയിച്ച രക്തക്കറയുള്ള വസ്ത്രം കണ്ടെത്തിയിട്ടില്ലെന്നും ജസ്‌ന ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ എവിടെയും തെളിഞ്ഞിട്ടില്ലെന്നും സിബിഐ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Also Read: കോട്ടയത്ത് മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

പ്രധാന തെളിവുകളില്‍ അന്വേഷണം നടത്തിയിട്ടില്ല എന്നായിരുന്നു അച്ഛന്റെ ആരോപണം. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിന്റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കുമെന്നാണ് അച്ഛന്റെ നിലപാട്. ജെസ്‌ന ജീവിച്ചിരിപ്പില്ല എന്നും അച്ഛന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരു പക്ഷത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് നാളെ വിധി പറയാന്‍ ആയി കേസ് മാറ്റിയത്. ലൗ ജിഹാദ് അല്ല തിരോധാനത്തിന് കാരണമെന്നും അച്ഛന്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News