കൊവീഷീല്‍ഡിന് പുറമെ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ചവരിലും പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത്. കൗമാരക്കാരികളിലും അലര്‍ജിയുടെ പ്രശ്‌നങ്ങളുള്ളവര്‍ക്കും കൊവാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്പ്രിംഗര്‍ലിങ്കിലെ കണ്ടെത്തലുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
ALSO READ: വിഷാദം മറികടക്കാൻ കഴിയുന്നില്ല, 29 കാരിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലാൻഡ്‌സ്: പ്രതിഷേധം ശക്തം
1,024 വ്യക്തികളില്‍ ഒരുവര്‍ഷം നീണ്ട നിരീക്ഷണമാണ് നടത്തിയത്. ഇതില്‍ 635 കൗമാരക്കാരും 291 പ്രായപൂര്‍ത്തിയായവരും ഉള്‍പ്പെടുന്നു. 304 കൗമാരക്കാരിലും പ്രായപൂര്‍ത്തിയായ 124 പേരിലും കൊവാക്‌സിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്. നാഡീസംബന്ധ രോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ മുതിര്‍ന്നവരിലുമുണ്ടായി. ചിലര്‍ക്ക് സ്‌ട്രോക്ക്, സ്ത്രീകളില്‍ ടൈഫോയിഡ് തുടങ്ങിയ അസുഖങ്ങളും പാര്‍ശ്വഫലമായി ബാധിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here