കോവിഡ് 19 ചന്ദ്രനെയും ബാധിച്ചു, പഠനവുമായി ഗവേഷകർ

Moon

കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ക്ഡൗണുകളുടെ അനന്തരഫലമായി ചന്ദ്രോപരിതല താപനിലയിൽ ഗണ്യമായ ഇടിവ് സംഭവിച്ചതായി പഠനം. മന്ത്ലി നോട്ടീസ് ഓഫ് റോയൽ അസ്‌ട്രോണമിക്കൽ സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നാസയുടെ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ലോക്ക്ഡൗൺ സമയത്ത്, ചന്ദ്രൻ്റെ രാത്രികാല താപനില 8-10 കെൽവിൻ കുറഞ്ഞു എന്ന് കണ്ടെത്തിയത്.

ലോക്ക്ഡൗണിന് ശേഷം മനുഷ്യൻ്റെ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ, ചന്ദ്രൻ്റെ താപനില വർധിച്ചതായും പഠനത്തിൽ പറയുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങൾ ഭൂമിക്കപ്പുറമുള്ള പരിസ്ഥിതിയെ സ്വാധീനിച്ചേക്കാമെന്നാണ് ഈ പഠനം തെളിയിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിലും എയറോസോളിലും ഉണ്ടായ കുറവ് ഭൂമിയിൽ നിന്ന് പുറന്തള്ളുന്ന വികിരണത്തിൽ മാറ്റം വരുത്തിയതായി തോന്നുന്നു, ഇത് ചന്ദ്രനെ തണുപ്പിക്കുന്ന ഫലത്തിലേക്ക് നയിക്കുന്നുവെന്നു പഠനത്തിൽ പറയുന്നു.

ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ (പിആർഎൽ) നിന്നുള്ള ഗവേഷകരായ കെ ദുർഗ പ്രസാദ്, ജി അമ്പിളി എന്നിവരുടെ നേതൃത്വത്തിൽ 2017 നും 2023 നും ഇടയിൽ ആറ് സ്ഥലങ്ങളിൽ നിന്നുള്ള ചാന്ദ്ര ഉപരിതല താപനില ഡാറ്റ സംഘം വിശകലനം ചെയ്താണ് പഠനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News