ആഗോളതലത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു, കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

COVID19

ആഗോളതലത്തിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. തീവ്രമായ വകഭേദങ്ങൾ ഉയർന്നുവന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളിൽ രേഗബാധയുടെ പുതിയ തരംഗങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: എട്ടിന്റെ പണി! സ്‌കൂളില്‍ വാഹനത്തിലെത്തിയ 18 കുട്ടിഡ്രൈവര്‍മാര്‍ കുടുങ്ങി; വാഹന ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ കേസ്

84 രാജ്യങ്ങളിലായി നിരവധി ആഴ്ചകളായി കൊവിഡ് -19 പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ ഉള്ളവരെ, വൈറസിനെതിരെ വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പാരീസ് ഒളിമ്പിക്‌സില്‍ നാല്‍പതോളം അത്‌ലറ്റുകൾക്ക് കൊവിഡ് ഉള്‍പ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാന്‍ വെര്‍ഖോവ് വ്യക്തമാക്കി.

ALSO READ: വീട്ടമ്മയുടെ ഉറക്കംകെടുത്തുന്ന പൂവൻകോഴി; എന്തുചെയ്യണമെന്ന് അറിയാതെ നഗരസഭ കൗൺസിൽ യോഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News