കൊവിഡ് കേസുകൾ വർധിക്കുന്നു, 1300 പേർക്ക് രോഗബാധ

തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1300 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 140 ദിവസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് നിലവില്‍ 7605 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.46 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.08 ശതമാനമായി. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം.

മാസ്‌ക് ധരിക്കണമെന്നും കൊവിഡ് അവലോകന യോഗത്തില്‍ മോദി നിര്‍ദേശിച്ചു. ഇതിനു പുറമെ ജനങ്ങൾ കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും ജനതിക ശ്രേണീകരണം അടക്കമുള്ള നടപടികള്‍ വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ആശുപത്രി സൗകര്യങ്ങളും ആരോഗ്യപ്രവർത്തകരുടെ ലഭ്യതയും ഉറപ്പാക്കാനും കാര്യക്ഷമതയ്ക്കായി മോക് ഡ്രില്ലുകൾ നടത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News