രാജ്യത്ത് വീണ്ടും കൊവിഡ് ജാഗ്രത

രാജ്യത്ത് വീണ്ടും കൊവിഡ് ജാഗ്രത. കേരളം ഉള്‍പ്പെടെയുള്ള 6 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്ത് നല്‍കി. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കേരളത്തിനുപുറമേ തമിഴ്‌നാട് കര്‍ണാടക മധ്യപ്രദേശ് ഗുജറാത്ത് തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കുമാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്.

പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവ കര്‍ശനമാക്കണെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കണം എന്നും ആരോഗ്യ സെക്രട്ടറി കത്തില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 754പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 4623 ആയി ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News