കൊവിഡ് കുറയുന്നു, രാജ്യത്ത് 5874 പുതിയ കേസുകള്‍

രാജ്യത്ത് 5,874 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കേസുകളുടെ എണ്ണത്തിൽ ഇന്നലത്തെ അപേക്ഷിച്ച് 18 ശതമാനം കുറവ് രേഖപ്പെടുത്തി. ചികിത്സയിലുള്ളവരുടെ എണ്ണം 49,015 ആണ്. 25 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,31,533 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.31 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 4.25 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.71 ശതമാനം. മരണനിരക്ക് 1.18 ശതമാനം. ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സീൻ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News