രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ജെ എന്‍.1 കേസുകളിലും വര്‍ധനവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിന് പുറമേ മഹാരാഷ്ട്ര കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കേസുകള്‍ കൂടുകയാണ്. ജില്ല അടിസ്ഥാനത്തില്‍ നിരീക്ഷണം പരിശോധന എന്നിവ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Also Read: അതിശൈത്യത്തിന്റെ പിടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ തിരിച്ചറിയാന്‍ കൂടുതല്‍ സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് അയയ്ക്കും. ക്രിസ്മസ്- പുതുവത്സരാഘോഷം കഴിയുന്നതോടെ അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്നും കേസുകളുടെ എണ്ണം കൂടാമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News