രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 5357 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ നാളെയും മറ്റന്നാളും സംസ്ഥാനതലങ്ങളിൽ മോക്ഡ്രിൽ സംഘടിപ്പിക്കും

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ കൊവിഡ് കേസുകൾ ആറായിരത്തിന് മുകളിലാണ് സ്ഥിരീകരിച്ചത്. ഇന്ന് കണക്കുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 5357 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 32814 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനമായി.
അതേസമയം കൊവിഡ് വ്യാപനം നേരിടാൻ ജില്ല അടിസ്ഥാനത്തിലെ അവലോകന യോഗങ്ങൾ ഇന്നും തുടരും. ആരോഗ്യ പ്രവർത്തകർ അടക്കം യോഗങ്ങളുടെ ഭാഗമാകുന്നുണ്ട്. പ്രതിദിന കൊവിഡ് കണക്കുകൾ ഉയരുന്ന പശ്ചത്തലത്തിലാണ് യോഗം വിളിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയത്.
ദില്ലി, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് രോഗബാധിതരേറെയും. സാമ്പിളുകളുടെ ജനിതക ശ്രേണീകരണം വേഗത്തിലാക്കാനും , ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്താനും പരിശോധന വർധിപ്പിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News