രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളിൽ വർദ്ധനവ്

ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. പ്രതിവാര കേസുകളിൽ 22 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ജില്ല അടിസ്ഥാനത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. എട്ടുമാസത്തിന് ശേഷമാണ് രാജ്യത്ത് കോവീഡ് കണക്കുകൾ വർധിക്കുന്നത്. കഴിഞ്ഞയാഴ്ച 29 മരണമാണ് കോവിഡ് മൂലം റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് രോഗികളിലും വർധനവുണ്ടായി. പ്രതിദിന രോഗികൾ എണ്ണൂറിന് മുകളിലാണ്.

Also Read: പുതുവർഷത്തിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള ആദ്യ വിമാന സർവീസ് തിരുവനന്തപുരത്ത് നിന്ന്

നിലവിൽ മഹാരാഷ്ട്രയിലും കർണാടകയിലുമാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസ് വകഭേദമായ ജ. എൻ 1 ന്റെ 19 പുതിയ കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്താനും ജില്ല അടിസ്ഥാനത്തിൽ നിരീക്ഷണവും, പരിശോധനയും ശക്തമാക്കണം, ജനങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: അതിരുകൾ ഭേദിച്ച ‘അതിരുകൾക്കുമപ്പുറം’; സൈനുദ്ദീൻ കൈനിക്കരയുടെ നോവലിനെ പ്രശംസിച്ച് കെ ടി ജലീൽ എംഎൽഎ

പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടാകരുതെന്നും സ്ഥിരീകരിക്കുന്ന കേസുകൾ ജീനോം സിക്വിൻസിങ് നടത്താനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് അറിയിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഇൻഫ്ലുവൻസ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ നിരന്തരം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. കോവിസ് കേസുകൾ ഉയരുന്നതിൽ ആശങ്കപെടേണ്ട കാര്യമല്ല ജാഗ്രത പാലിക്കണമെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News