ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 52 ശതമാനം വര്‍ധനവാണ് കഴിഞ്ഞ നാല് ആഴ്ചയില്‍ ഇന്ത്യയിലെ പുതിയ കോവിഡ് കേസുകളിൽ വന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം 656 ആയി വര്‍ധിച്ചു.

ALSO READ: ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം; അഭിനന്ദനവുമായി മന്ത്രി വി എൻ വാസവൻ

കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, മംബൈ എന്നിവിടങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ത്യയിലുള്‍പ്പെടെ ആഗോളതലത്തില്‍ കൊവിഡ് വൈറസിന്റെ പുതിയ ജെഎന്‍.1 ഉപവകഭേദത്തിന്റെ അതിവേഗ വര്‍ധനവും ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. ഗുരുതരമായ അണുബാധകളോ ആശുപത്രിവാസങ്ങളോ ജെഎന്‍.1 ഉണ്ടാക്കുന്നില്ലെന്നത് ആശ്വാസം ഉണ്ടാക്കുന്ന വസ്തുതയാണ്.

ALSO READ: ശബരിമലയിൽ നാളെ മണ്ഡല പൂജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News